247 റണ്‍സിന്റെ വിജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

Sports Correspondent

മെല്‍ബേണില്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിന് വേണ്ടി ടോം ബ്ലണ്ടല്‍ ശതകവുമായി പൊരുതിയെങ്കിലും മറ്റു താരങ്ങളാരും തന്നെ താരത്തിന് പിന്തുണ നല്‍കാതിരുന്നപ്പോള്‍ ന്യൂസിലാണ്ടിന് കനത്ത തോല്‍വി. 240/9 െന്ന നിലയില്‍ ടീമിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. പരിക്കേറ്റ ട്രെന്റ് ബോള്‍ട്ട് ബാറ്റ് ചെയ്യുവാനെത്തിയിരുന്നില്ല.

121 റണ്‍സ് നേടിയ ടോം ബ്ലണ്ടല്‍ ഒഴികെ മറ്റൊരു താരവും അധികം റണ്‍സ് നേടിയിരുന്നില്ല. 33 റണ്‍സ് നേടിയ ഹെന്‍റി നിക്കോളസ് ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ നാലും ജെയിംസ് പാറ്റിന്‍സണ്‍ മൂന്നും വിക്കറ്റാണ് നേടിയത്.

നേരത്തെ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 168/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍(38), ജോ ബേണ്‍സ്(35), മാത്യു വെയ്ഡ്(30*), ട്രാവിസ് ഹെഡ്(28) എന്നിവരായിരുന്നു ഓസ്ട്രേലിയയുടെ സ്കോറര്‍മാര്‍. നീല്‍ വാഗ്നര്‍ മൂന്ന് വിക്കറ്റ് നേടി.