164 അടിച്ച് വാർണർ, ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഓസ്ട്രേലിയ മികച്ച നിലയിൽ. ഡേവിഡ് വാർണർ നേടിയ സെഞ്ച്വറിയുടെ മികവിലാണ് ഓസ്ട്രേലിയ ശക്തമായ നിലയിൽ ആയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ സ്റ്റമ്പ്സിന് പിരിയുമ്പോൾ 346-5 എന്ന നിലയിൽ ആണ്. അവസാന ടെസ്റ്റ് സീരീസ് കളിക്കുന്ന ഡേവിഡ് വാർണർ ആണ് ഓസ്ട്രേലിയയെ മുന്നിൽ നിന്ന് നയിച്ചത്. വാർണർ 211 പന്തിൽ നിന്ന് 164 റൺസ് അടിച്ചു. 16 ഫോറും 4 സിക്സും അടങ്ങുന്നത് ആണ് വാർണറിന്റെ ഇന്നിംഗ്സ്.

വാർണർ ഓസ്ട്രേലിയ 23 12 14 10 20 07 480

ഉസ്മാൻ ഖവാജ 41 റൺസുമായി വാർണറിന് ഒപ്പം മികച്ച തുടക്കം ഓസ്ട്രേലിയക്ക് നൽകിയിരു‌ന്നു. 31 റൺസ് എടുത്ത സ്മിത്തും 40 റൺസ് എടുത്ത ഹെഡിനും നല്ല തുടക്കം കിട്ടിയെങ്കിലും വലിയ സ്കോറിലേക്ക് പോകാൻ ആയില്ല. 15 റൺസുമായി മിച്ചൽ മാർഷും 14 റൺസുമായി കാരിയുമാണ് ക്രീസിൽ ഉള്ളത്.

പാകിസ്താനായി ആമർ ജമാൽ 2 വിക്കറ്റും ഷഹീൻ, ഷഹ്സാദ്, ഫഹീം എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.