ഓസ്‌ട്രേലിയൻ ടി20 ടീമിലേക്ക് തിരിച്ചെത്തി സ്മിത്തും വാർണറും

- Advertisement -

അടുത്ത വർഷത്തെ ടി20 ലോകകപ്പ് മുൻപിൽ കണ്ടുകൊണ്ട് ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ശ്രീലങ്കക്കെതിരെയുള്ള ടി20 മത്സരങ്ങൾക്കുള്ള ടീമിൽ തിരിച്ചെത്തി. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ വിലക്ക് കഴിഞ്ഞാണ് ഇരു താരങ്ങളും ടീമിൽ തിരിച്ചെത്തിയത്. മൂന്ന് വർഷത്തിന് ശേഷമാണ് സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയക്ക് വേണ്ടി ടി20 കളിയ്ക്കാൻ ഇറങ്ങുന്നത്.

ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ ആരോൺ ഫിഞ്ചാവും ഓസ്ട്രേലിയയെ നയിക്കുക. ആഷസിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്മിത്തിനെ ആശ്രയിച്ചാവും ഓസ്ട്രേലിയയുടെ പ്രകടനങ്ങൾ. ആഷസിൽ മോശം പ്രകടനം പുറത്തെടുത്ത വാർണർക്കും ഫോമിലേക്ക് തിരിച്ചുവരാനുള്ള അവസരമാണിത്.

ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനെതിരായ പരമ്പര തുത്തുവാരികൊണ്ടാണ് ശ്രീലങ്ക ഓസ്ട്രേലിയയെ നേരിടാൻ ഇറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ശ്രീലങ്ക കളിക്കുന്നത്.

Australia: Aaron Finch (capt), Ashton Agar, Alex Carey, Pat Cummins, Glenn Maxwell, Ben McDermott, Kane Richardson, Steve Smith, Billy Stanlake, Mitchell Starc, Ashton Turner, Andrew Tye, David Warner, Adam Zampa.

Sri Lanka: Lasith Malinga (capt), Kusal Perera, Kusal Mendis, Danushka Gunathilaka, Avishka Fernando, Niroshan Dickwella, Dasun Shanaka, Shehan Jayasuriya, Bhanuka Rajapaksa, Oshada Fernando, Wanindu Hasaranga, Lakshan Sandakan, Nuwan Pradeep, Lahiru Kumara, Isuru Udana and Kasun Rajitha.

Advertisement