ഗാബ ടെസ്റ്റിൽ വിക്കറ്റുകൾ പരക്കെ വീഴുന്നതിന് ഇടയിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കി. ജയിക്കാൻ 34 റൺസ് മാത്രം വേണ്ടിയിരുന്ന ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തി വിജയം നേടി. ബാറ്റ്സ്മാന്മാർ പതറി എങ്കിലും 19 എക്സ്ട്രാ റൺസ് വന്നത് ഓസ്ട്രേലിയക്ക് ഉപകാരമായി.2 ദിവസത്തിന് ഇടയിൽ 34 വിക്കറ്റുകൾ ആണ് ഗാബയിൽ വീണത്.
ഇന്ന് രാവിലെ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 99 റൺസിന് ഓള്‍ഔട്ട് ആയിരുന്നു. ദക്ഷിണാഫ്രിക്ക. പാറ്റ് കമ്മിന്‍സിന്റെ അഞ്ച് വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഓസ്ട്രേലിയ ജയിക്കുവാന്‍ വെറും 34 റൺസ് നേടിയാൽ മതിയായിരുന്നു.
36 റൺസുമായി പുറത്താകാതെ നിന്ന ഖായ സോണ്ടോ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ടെംബ ബാവുമ 29 റൺസും നേടി. കമ്മിന്‍സിന് പുറമെ മിച്ചൽ സ്റ്റാര്‍ക്കും സ്കോട് ബോളണ്ടും ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.
ആദ്യ ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക് 152 റൺസിനും ഓസ്ട്രേലിയ 218 റൺസിനു ഓൾ ഔട്ട് ആയിരുന്നു.