കൊളംബോയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയ ശ്രീലങ്കയോട് 174 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി. 25 ഓവറിൽ 107 റൺസിന് അവർ ഇന്ന് രണ്ടാം ഇന്നിങ്സിൽ ഓൾഔട്ടായി. ഏഷ്യയിലെ അവരുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോറാണിത്. 1985 ൽ ഇന്ത്യയ്‌ക്കെതിരെ നേടിയ 139 റൺസിന്റെ കഥ പഴങ്കഥയായി.

കുശാൽ മെൻഡിസിന്റെ 101 ഉം ചരിത അസലങ്കയുടെ 78 ഉം ഇന്ന് ശ്രീലങ്കയെ 281-4 എന്ന മാന്യമായ സ്കോറിലെത്തിച്ചു. തുടർന്ന് ദുനിത് വെല്ലലേജും വാനിന്ദു ഹസരംഗയും ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്തു. ഗ്ലെൻ മാക്‌സ്‌വെൽ, ട്രാവിസ് ഹെഡ് തുടങ്ങിയ പ്രധാന താരങ്ങൾ തിരിച്ചെത്തിയെങ്കിലും, ഓസ്‌ട്രേലിയ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു, പരമ്പര 0-2 ന് അവർ പരാജയപ്പെട്ടു.
ഫെബ്രുവരി 19 ന് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാനിരിക്കെ, ഓസ്‌ട്രേലിയയുടെ മോശം ഫോം ആശങ്കകൾ ഉയർത്തുന്നു. ഇന്ന് ശ്രീലങ്കയ്ക്ക് ആയി വെല്ലലേഹ് നാല് വിക്കറ്റുകൾ വീഴ്ത്തി. സ്റ്റീവ് സ്മിത്തും (29) ജോഷ് ഇംഗ്ലിസും (22) മാത്രമാണ് 20 റൺസ് കടന്നത്.