2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടി. പ്രധാന കളിക്കാർക്ക് പരിക്കുകൾ കാരണം പുറത്തായത് ആണ് അവരെ അലട്ടുന്നത്. സ്റ്റാർ പേസർമാരായ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ശ്രീലങ്കൻ ഏകദിന പരമ്പരയിൽ നിന്നും ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ഔദ്യോഗികമായി പുറത്തായതായി ടീം അറിയിച്ചു.
മിച്ചൽ മാർഷും കാമറൂൺ ഗ്രീനും പരിക്കുകൾ കാരണം നേരത്തെ തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. അതേസമയം മാർക്കസ് സ്റ്റോയിനിസ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചതും അവർക്ക് തിരിച്ചടിയായി.
ഓസ്ട്രേലിയ ഇപ്പോൾ ടീമിൽ ബെൻ ഡ്വാർഷൂയിസ്, ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, സ്പെൻസർ ജോൺസൺ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, കമ്മിൻസ്, ഹേസൽവുഡ്, മാർഷ് തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാരുടെ നഷ്ടം അവരുടെ ചാമ്പ്യൻസ് ട്രോഫി കാമ്പെയ്‌നിനെ ഗുരുതരമായ ബാധിക്കും.