സെപ്റ്റംബറിൽ ഇംഗ്ലണ്ടിൽ നിശ്ചിത ഓവർ മത്സരങ്ങൾക്കായി പര്യടനം നടത്താനൊരുങ്ങി ഓസ്ട്രേലിയ. ബയോ സുരക്ഷാ മുൻകരുതലുകൾ എടുത്ത് 3 ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിൽ കളിക്കുക.
സെപ്റ്റംബർ 4, 6, 8 തിയ്യതികളിൽ ടി20യും സെപ്റ്റംബർ 10,12, 15 തിയ്യതികളിൽ ഏകദിന മത്സരവും നടക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസിന്റെ സാഹചര്യത്തിൽ ബയോ സുരക്ഷാ ഒരുക്കിയ സ്റ്റേഡിയത്തിലാവും മത്സരങ്ങൾ നടത്തുക. സതാംപ്ടണിലും മാഞ്ചെസ്റ്ററിലും വെച്ചാവും മത്സരങ്ങൾ നടക്കുക. ഗ്രൗണ്ടിനോട് അനുബന്ധിച്ച് തന്നെ ഹോട്ടൽ സൗകര്യം ഉള്ളതാണ് ഈ വേദികൾ തിരഞ്ഞെടുക്കാൻ കാരണം.
നിലവിൽ വെസ്റ്റിൻഡീസ് – ഇംഗ്ലണ്ട് പരമ്പര നടക്കുന്നതും ഈ ഗ്രൗണ്ടിൽ വെച്ച് തന്നെയാണ്. എന്നാൽ ഓസ്‌ട്രേലിയൻ താരങ്ങൾ രണ്ട് ആഴ്ച ക്വറന്റൈനിൽ പോവേണ്ടതില്ലെന്നും മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാകിസ്ഥാൻ, വെസ്റ്റിൻഡീസ് താരങ്ങൾ എല്ലാം ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷം 14 ദിവസം ക്വറന്റൈനിൽ പോയിരുന്നു













