20 റണ്‍സ് അകലെ ആശ്വാസ ജയം കൈവിട്ട് പാക്കിസ്ഥാന്‍

Sports Correspondent

വൈറ്റ് വാഷ് ഒഴിവാക്കി ആശ്വാസ ജയം നേടുകയെന്ന പാക്കിസ്ഥാന്റെ സ്വപ്നങ്ങള്‍ക്ക് 20 റണ്‍സ് അകലെ അവസാനം. 328 റണ്‍സ് വിജയ ലകഷ്യം പിന്തുടര്‍ന്ന ടീമിനു വേണ്ടി ഹാരിസ് സൊഹൈല്‍ ശതകം നേടിയെങ്കിലും പാക്കിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് മാത്രമേ നേടാനായുള്ളു. 129 പന്തില്‍ 130 റണ്‍സ് നേടി സൊഹൈല്‍ 40ാം ഓവറില്‍ പുറത്തായ ശേഷം ഇമാദ് വസീം ഒരറ്റത്ത് പൊരുതിയെങ്കിലും 20 റണ്‍സിന്റെ തോല്‍വി ടീം വഴങ്ങുകയായിരുന്നു.

34 പന്തില്‍ 50 റണ്‍സ് നേടി ഇമാദ് വസീം പുറത്താകാതെ നിന്നപ്പോള്‍ ഷാന്‍ മക്സൂദ് 50 റണ്‍സും ഉമര്‍ അക്മല്‍ 44 റണ്‍സും നേടി. മറ്റു ടോപ് ഓര്‍ഡര്‍ താരങ്ങളുടെ ഭാഗത്ത് നിന്ന് നിര്‍ണ്ണായക സംഭാവനകള്‍ വരാത്തതും പാക്കിസ്ഥാന്റെ മോഹങ്ങളെ തകര്‍ത്തു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് മൂന്ന് വിക്കറ്റ് നേടി തിളങ്ങി.