ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ഇന്ന് ഇംഗ്ലണ്ട് ഉയർത്തിയ 352 എന്ന വിജയലക്ഷ്യം 48ആം ഓവറിലേക്ക് ചെയ്സ് ചെയ്യാൻ അവർക്ക് ആയി. ഐ സി സി ടൂർണമെന്റുകളിലെ ഏറ്റവും വലിയ ചെയ്സ് വിജയം ആണ് ഇത്. 47.3 ഓവറിലേക്ക് 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തി. പരിക്ക് കാരണം പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ഓസ്ട്രേലിയ ഈ ടൂർണമെന്റിന് എത്തിയത്.

പുറത്താകാതെ 120 റൺസ് എടുത്ത ജോഷ് ഇംഗ്ലിസിന്റെ ഇന്നിംഗ്സ് ആണ് ഓസ്ട്രേലിയക്ക് കരുത്തായത്. 86 പന്തിൽ നിന്നാണ് ഇംഗ്ലിസ് 120 റൺസ് എടുത്തത്. 6 സിക്സും 8 ഫോറും താരം അടിച്ചു. 15 പന്തിൽ നിന്ന് 32 റൺസ് എടുത്ത മാക്സ്‌വെലും പുറത്താകാതെ നിന്നു.
അലക്സ് കാരി 69 റൺസ് എടുത്തും, ലബുഷാനെ 47 റൺസ് എടുത്തും മാത്യു ഷോർട്ട് 63 റൺസ് എടുത്തും മികച്ച സംഭാവനകൾ നൽകി.
ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്ത് 351/8 എന്ന മികച്ച സ്കോർ ആയിരുന്നു ഉയർത്തി. ഓപ്പണർ ബെൻ ഡക്കറ്റിന്റെ ഗംഭീര സെഞ്ച്വറി ആണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഡക്കറ്റ് 165 റൺസ് ആണ് ഇന്ന് എടുത്തത്.

143 പന്തിൽ നിന്നായിരുന്നു ഡക്കറ്റിന്റെ 165 റൺസ്. 3 സിക്സും 17 ഫോറും ഡക്കറ്റ് ഇന്ന് അടിച്ചു. ഡക്കറ്റ് അല്ലാതെ റൂട്ട് ആണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. റൂട്ട് 78 പന്തിൽ നിന്ന് 68 റൺസ് എടുത്തു.
ഓസ്ട്രേലിയക്ക് ആയി ബെൻ ദ്വാർഷുയിസ് 3 വിക്കറ്റുകൾ വീഴ്ത്തി. സാമ്പ 2 വിക്കറ്റും വീഴ്ത്തി.