ഓസ്ട്രേലിയക്ക് ഉത്തരമില്ല, ഇന്ത്യൻ ഓപ്പണർമാർ തകർക്കുന്നു

Newsroom

ആദ്യ ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ഓസ്ട്രേലിയയെ അവരുടെ ആദ്യ ഇന്നിംഗ്സിൽ 104 റൺസിന് ഓളൗട്ട് ആക്കിയ ഇന്ത്യ ഇപ്പോൾ അവരുടെ രണ്ടാം ഇന്നിംഗ്സിൽ 172-0 എന്ന നിലയിലാണ്. ഇന്ത്യക്ക് ഇപ്പോൾ 218 റൺസിന്റെ ലീഡ് ഉണ്ട്.

1000735767

ഇന്ത്യക്ക് ആയി ഓപ്പണർമരായ കെ എൽ രാഹുലും യശസ്വി ജയ്സ്വാളും അർധ സെഞ്ച്വറികൾ നേടി. അവർ 2004ന് ശേഷം ഇന്ത്യയുടെ ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തത്.

ജയ്സ്വാൾ 193 പന്തിൽ നിന്ന് 90 റൺസ് എടുത്തു. 2 സിക്സും 7 ഫോറും ജയ്സ്വാൾ അടിച്ചു. ആദ്യ ഇന്നിംഗ്സിൽ നന്നായി കളിച്ച രാഹുൽ രണ്ടാം ഇന്നിംഗ്സിലും കരുതലോടെ ബാറ്റു ചെയ്തു. രാഹുൽ 62 റൺസ് എടുത്തു. 4 ബൗണ്ടറികൾ രാഹുൽ അടിച്ചു.

5 വിക്കറ്റ് എടുത്ത ബുമ്രയാണ് ഓസ്ട്രേലിയയെ നേരത്തെ 104 റൺസിന് ഓളൗട്ട് ആക്കാൻ സഹായിച്ചത്. ഇന്ത്യക്ക് ആയി റാണ 3 വിക്കറ്റും സിറാജ് 2 വിക്കറ്റും വീഴ്ത്തി. ഇന്ത്യ ഇന്നലെ ആദ്യ ഇന്നിംഗ്സിൽ 150 റൺസിന് ഓളൗട്ട് ആയിരുന്നു.