പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയ റൺസിന് ഓളൗട്ട് ആയി. മത്സരം രണ്ടാം ദിനം മൂന്നാം സെഷനിൽ നിൽക്കെ ഓസ്ട്രേലിയ 337 റൺസിന് ഒളൗട്ട് ആവുക ആയിരുന്നു. അവർ 157 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. ഇന്ത്യക്ക് ആയി സിറാജും ബുമ്രയും 4 വിക്കറ്റ് വീതം വീഴ്ത്തി.
86-1 എന്ന നിലയിൽ കളി പുനരാരംഭിച്ച ഓസ്ട്രേലിയക്ക് മ്ക്സ്വീനിയെയും സ്മിത്തിനെയും പെട്ടെന്ന് നഷ്ടമായി. ഇരുവരെയും ബുമ്ര ആണ് പുറത്താക്കിയത്. മക്സ്വീനി 39 റൺസ് എടുത്തപ്പോൾ സ്മിത്ത് 2 റൺസ് മാത്രമെ എടുത്തുള്ളൂ.
ഇതിനു ശേഷം ലബുഷാാനെയും ട്രാവിസ് ഹെഡും ചേർന്ന് അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ടു. ലബുഷാനെ 126 പന്തിൽ നിന്ന് 64 റൺസുമായി നിതീഷ് റെഡ്ഡിയുടെ പന്തിൽ പുറത്തായി.
രണ്ടാം സെഷനിൽ കൂടുതൽ അറ്റാക്കിലേക്ക് മാറിയ ട്രാവിസ് ഹെഡ് ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 111 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ട്രാവിസ് ഹെഡ് 141 പന്തിൽ നിന്ന് 140 റൺസ് എടുത്താണ് പുറത്തായത്. സിറാജ് ആണ് ഹെഡിനെ പുറത്താക്കിയത്.
15 റൺസ് എടുത്ത അലക്സ് കാരിയെയും സിറാജ് തന്നെ പുറത്താക്കി. 9 റൺസ് എടുത്ത മിച്ചൽ മാർഷ് അശ്വിന്റെ പന്തിലും പുറത്തായി. ഡിന്നർ ബ്രേക്കിന് തൊട്ടു മുമ്പ് ബുമ്ര കമ്മിൻസിനെ പുറത്താക്കി. മൂന്നാം സെഷനിൽ തുടക്കത്തിൽ തന്നെ സിറാജ് 18 റൺസ് എടുത്ത സ്റ്റാർക്കിനെ പുറത്താക്കി. പിന്നാലെ ബോളണ്ടിനെയും സിറാജ് പുറത്താക്കിം
ബുമ്ര ഇന്ത്യക്ക് ആയി 4 വിക്കറ്റ് എടുത്തപ്പോൾ സിറാജും 4 വിക്കറ്റ് വീഴ്ത്തി. നിതീഷ് റെഡ്ഡി, അശ്വിൻ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.