ഓസ്ട്രേലിയ എയ്ക്ക് എതിരെ വിചിത്രമായ ഔട്ട് ആവൽ, കെഎൽ രാഹുലിൻ്റെ മോശം ഫോം തുടരുന്നു

Newsroom

കെ എൽ രാഹുലിന്റെ മോശം ഫോം തുടരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യ എയുടെ രണ്ടാം മത്സരത്തിൽ രണ്ടാം ഇന്നിങ്സിലും രാഹുൽ പരാജയപ്പെട്ടു. ഇന്ന് വിക്കറ്റിനു നേരെ വന്ന പന്ത് കാലുകൾക്കിടയിലൂടെ ലീവ് ചെയ്താണ് രാഹുൽ ഔട്ട് ആയത്.

1000719140

രാഹുൽ 43 പന്തിൽ 10 റൺസ് മാത്രമാണ് നേടിയത്. കോറി റോച്ചിസിയോലിയുടെ ഒരു പന്ത് തെറ്റായി വിലയിരുത്തിയതാണ് രാഹുലിന്റെ വിക്കറ്റിലേക്ക് കലാശിച്ചത്. നേരത്തെ ആദ്യ ഇന്നിംഗ്‌സിൽ രാഹുലിന് 4 റൺസ് മാത്രമേ നേടാനായിരുന്നുള്ളൂ.

ഓസ്‌ട്രേലിയക്കെതിരായ ഔദ്യോഗിക ടെസ്റ്റ് പരമ്പര നവംബർ 22-ന് പെർത്തിൽ ആരംഭിക്കാനിരിക്കെ, അദ്ദേഹത്തിൻ്റെ സ്ഥിരതയില്ലാത്ത പ്രകടനം ആശങ്കകൾ ഉയർത്തുന്നുണ്ട്.

ഇന്ത്യ എ ഇപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ 73/5 എന്ന നിലയിൽ തകരുകയാണ്. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 161 റൺസിന് പുറത്തായിരുന്നു. മാർക്കസ് ഹാരിസിൻ്റെ 74 റൺസിൻ്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയ എ 223 റൺസ് മറുപടി ആയി ഉയർത്തി.