ഇന്ത്യക്ക് എതിരായ മൂന്നാം ടി20 പരമ്പര ഓസ്ട്രേലിയ വിജയിച്ചു. അവസാന ടി20 അവർ 7 വിക്കറ്റിന് വിജയിച്ചു. അതോടെ പരമ്പര 2-1ന് അവർ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 148 എന്ന വിജയലക്ഷ്യം 18.4 ഓവറിലേക്ക് 3 വിക്കറ്റ് നഷ്ടത്തിൽ അവർ മറികടന്നു. ഓപ്പണർമാരായ ഹീലിയും മൂണിയും അർധ സെഞ്ച്വറികൾ നേടി. ഹീലി 38 പന്തിൽ നിന്ന് 55 റൺസ് എടുത്തു. മൂണി 45 പന്തിൽ നിന്ന് 52 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 147/6 റൺസാണ് എടുത്തത്. മികച്ച തുടക്കം ഓപ്പണർമാർ നൽകിയിട്ടും പിറകെ വന്നവർക്ക് തിളങ്ങാൻ ആകാത്തത് ഇന്ത്യക്ക് ഇന്ന് തിരിച്ചടിയായി. ഓപ്പണർ ഷഫാലി വർമ്മ 17 പന്തിൽ 26 റൺസും സ്മൃതി 28 പന്തിൽ 29 റൺസും എടുത്തിരുന്നു.
എന്നാൽ 2 റൺസ് എടുത്ത ജമീമയും 3 റൺസ് എടുത്ത ഹർമൻപ്രീത് കോറും നിരാശപ്പെടുത്തി. അവസാനം 34 റൺസ് എടുത്ത റിച്ച ഘോഷ് ആണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ നൽകിയത്. റിച്ച 28 പന്തിൽ നിന്ന് 34 റൺസ് ആണ് എടുത്തത്. 3 സിക്സുകൾ റിച്ച അടിച്ചു.
ഓസ്ട്രേലിയക്കായി സത്ർലാണ്ടും ജോർജിയയും രണ്ട് വിക്കറ്റ് വീതം നേടി. മേഗൻ ഷട്ട് ഒരു വിക്കറ്റും നേടി.