മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ ദിവസമായിരുന്നു. 275 റൺസിന്റെ ലീഡുമായി ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ച ഇംഗ്ലണ്ട് ഇന്ന് കളി അവസാനിക്കും മുമ്പ് ഓസ്ട്രേലിയയുടെ 4 വിക്കറ്റുൻ വീഴ്ത്തി. ഓസ്ട്രിയ ഇപ്പോൾ 113/4 എന്ന നിലയിലാണ്. അവർ ഇപ്പോൾ ഇംഗ്ലണ്ടിന് 162 പിറകിലാണ്.
44 റൺസുമായി ലബുഷാനെയും 1 റണ്ണുമായി മിച്ചൽ മാർഷും ക്രീസിൽ നിൽക്കുന്നു. 18 റൺസ് എടുത്ത കവാജ, 28 റൺസ് എടുത്ത വാർണർ, 17 റൺസ് എടുത്ത സ്മിത്ത്, 1 റൺ എടുത്ത ട്രാവിസ് ഹെഡ് എന്നിവർ പുറത്തായി. മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.
592 റൺസിനാണ് ഇംഗ്ലണ്ട് ഇന്ന് ഓളൗട്ട് ആയത്. 275 റൺസിന്റെ ആദ്യ ഇന്നിങ്സ് ഇംഗ്ലണ്ട് നേടി. 506/8 എന്ന നിലയിൽ നിന്ന് ലഞ്ചിനു ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിയായി ബെയർസ്റ്റോ ആക്രമിച്ചു കളിച്ചു. 81 പന്തിൽ നിന്ന് 99 റൺസ് എടുത്ത് ബെയർസ്റ്റോ പുറത്താകാതെ നിന്നു.
ഇന്ന് 6 വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ഈ ലീഡ് ഓസ്ട്രേലിയയ്ക്ക് വലിയ ക്ഷീണമാകും. ഓസ്ട്രേലിയക്ക് ആയി ഹേസല്വുഡ് 5 വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ് ഇന്ന് രാവിലെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി പുറത്തായി പിന്നാലെ 61 റൺസുമായി ഹാരി ബ്രൂക്കും പുറത്തായി.
സ്റ്റാർക്ക്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റുൻ വീഴ്ത്തി. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 317 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. നേരത്തെ ഇംഗ്ലണ്ടിനായി സാക് ക്രോലിയുടെ 189 റൺസിന്റെ ഇന്നിംഗ്സ് ആണ് ആതിഥേയരുടെ ഇന്നിങ്സിന് കരുത്തായത്.