ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്ത് ഇന്ത്യൻ ബൗളിംഗ്. ഇന്ന് രണ്ടാം ദിനം കളി രണ്ടാം സെഷനിൽ നിൽക്കെ ഇന്ത്യ ഓസ്ട്രേലിയയെ 181ന് എറിഞ്ഞിട്ടു. ഇന്ത്യ 4 റൺസിന്റെ ലീഡ് നേടി. ക്യാപ്റ്റൻ ബുമ്ര പരിക്കേറ്റ് പുറത്തായിട്ടും ഇന്ത്യൻ ബൗളർമാർ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ വിരിഞ്ഞു കെട്ടി.
ഇന്നലെ 1 വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിൽ കളി അവസാനിപ്പിച്ച ഓസ്ട്രേലിയക്ക് ഇന്ന് തുടക്കത്തിൽ തന്നെ 2 റൺസ് എടുത്ത ലബുഷാനെയെ നഷ്ടമായി. ബുമ്രയാണ് ലബുഷാനെയെ പുറത്താക്കിയത്.
23 റൺസ് എടുത്ത കോൺസ്റ്റസിനെയും 4 റൺസ് എടുത്ത ട്രാവിസ് ഹെഡിനെയും സിറാജ് പുറത്താക്കി. ലഞ്ചിന് പിരിയുന്നതിനു തൊട്ടു മുമ്പ് സ്മിത്തിനെ (33) പ്രസീദ് കൃഷ്ണയെയും പുറത്താക്കി.
ലഞ്ചിനു ശേഷം ബുമ്ര ഒരു ഓവർ മാത്രമാണ് എറിഞ്ഞത്. ഈ അവസരത്തിൽ പ്രസീദ് കൃഷ്ണയും നിതീഷ് റെഡ്ഡിയും ഉത്തരവാദിത്വം ഏറ്റെടുത്തു. അലക്സ് കാരിയെ പ്രസീദ് കൃഷ്ണ ബൗൾഡ് ആക്കിയപ്പോൾ നിതീഷ് അടുത്തടുത്ത പന്തുകളിൽ കമ്മിൻസിനെയും സ്റ്റാർക്കിനെയും മടക്കി.
ഓസ്ട്രേലിയക്ക് ആയി മികച്ച ബാറ്റിംഗ് കാഴ്ചവെച്ച അരങ്ങേറ്റക്കാരൻ 57 റൺസ് എടുത്തു. അവസാനം പ്രസീദ് വെബ്സ്റ്ററിനെ ജയ്സ്വാളിന്റെ കയ്യിൽ എത്തിച്ചു. അവസാന വിക്കറ്റ് സിറാജും എടുത്ത് ഇന്ത്യക്ക് ലീഡ് നൽകി.