സ്റ്റോക്സിന്റെ ക്യാപ്റ്റൻസി ഫലം കണ്ടു, ലീഡ് നേടാതെ ഓസ്ട്രേലിയ ഓളൗട്ട്

Newsroom

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 386 റൺസിന് അവസാനിച്ചു. മൂന്നാം ദിനം ലഞ്ചിനു പിരിയും മുമ്പ് തന്നെ ഓസ്ട്രേലിയക്ക് ഇന്ന് ശേഷിക്കുന്ന 5 വിക്കറ്റുകളും നഷ്ടമായി. ഇതോടെ ആദ്യ ഇന്നിംഗ്സ് ലീഡ് എന്ന സ്വപ്നം അവസാനിച്ചു. ഇംഗ്ലണ്ടിന്റെ 393 എന്ന ആദ്യ ഇന്നിംഗ്സ് സ്കോറിന് 7 റൺസ് പിറകിൽ ആണ് ഓസ്ട്രേലിയ ഓളൗട്ട് ആയത്.

ഓസ്ട്രേലിയ 23 06 18 18 05 25 562

ഇന്നലെ തന്നെ സെഞ്ച്വറി നേടിയ ഖവാജ ഇന്ന് 141 റൺസിൽ ഇരിക്കെ റോബിൻസന്റെ പന്തിൽ ബൗൾഡ് ആയി. 66 റൺസ് എടുത്ത അലക്സ് കാരി ആൻഡേഴ്സണു മുന്നിൽ കീഴടങ്ങി. 38 റൺസ് എടുത്ത കമ്മിൻസ്, 1 റൺ എടുത്ത ലിയോൺ, റൺ ഒന്നും എടുക്കാതെ ബോലണ്ട് എന്നിവരും പുറത്തായി.

ഇംഗ്ലണ്ടിനായി ബ്രോഡും റോബിൻസണും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. മൊയീൻ അലി 2 വിക്കറ്റും, ആൻഡേഴ്സൺ, സ്റ്റോക്സ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.