പൊരുതാതെ കീഴടങ്ങി ഇന്ത്യ, ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍

Sports Correspondent

Australia2
Download the Fanport app now!
Appstore Badge
Google Play Badge 1

ഓവലിൽ ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റൺസിന്റെ തകര്‍പ്പന്‍ വിജയം നേടി ഓസ്ട്രേലിയ. 444 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 280 റൺസായിരുന്നു നേടേണ്ടിയിരുന്നത്. എന്നാൽ ആദ്യ സെഷനിൽ തന്നെ ഇന്ത്യ 234 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായി.

Australia

വിരാട് കോഹ്‍ലിയെയും(49) രവീന്ദ്ര ജഡേജയെയും സ്കോട്ട് ബോളണ്ട് ഒരേ ഓവറിൽ പുറത്താക്കിയപ്പോള്‍ അജിങ്ക്യ രഹാനെയുടെ ചെറുത്ത് നില്പ്(46) മിച്ചൽ സ്റ്റാര്‍ക്ക് അവസാനിപ്പിച്ചു. താക്കൂറിനെ ലയൺ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ ഉമേഷ് യാദവ് സ്റ്റാര്‍ക്കിന് വിക്കറ്റ് നൽകി മടങ്ങി.

23 റൺസ് നേടിയ ശ്രീകര്‍ ഭരത്തിനെ ലയൺ പുറത്താക്കിയതോടെ ലഞ്ചിന് മുമ്പ് തന്നെ ഇന്ത്യയുടെ ഇന്നിംഗ്സിന് അവസാനമായി. അവസാന വിക്കറ്റായി സിറാജിനെയും ലയൺ വീഴ്ത്തിയപ്പോള്‍ ഇന്നിംഗ്സിൽ നിന്ന് താരം 4 വിക്കറ്റാണ് നേടിയത്.

ഓസ്ട്രേലിയ: 496, 270/8 d
ഇന്ത്യ: 296, 234