ഓസ്ട്രേലിയക്ക് ജയിക്കാൻ 156 റൺസ് കൂടെ

Newsroom

വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റ് ജയിക്കാൻ ഓസ്ട്രേലിയക്ക് ഇനി 156 റൺസ് കൂടെ. ഇന്ന് വെസ്റ്റിൻഡീസിനെ രണ്ടാം ഇന്നിങ്സിൽ 193 റൺസിന് ഓളൗട്ടാക്കാൻ ഓസ്ട്രേലിയക്ക് ആയിരുന്നു. 216 റൺസ് ജയിക്കാൻ വേണ്ട ഓസ്ട്രേലിയ ഇപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ് ഉള്ളത്. ഇനിയും 2 ദിവസത്തെ മത്സരം അവശേഷിക്കുന്നുണ്ട്.

Picsart 24 01 27 16 42 39 993

5 റൺസുമായി ലബുഷാനെയും 10 റൺസുമായി ഖവാജയുമാണ് ഔട്ടായത്. 33 റൺസുമായി സ്മിത്തും 9 റൺസുമായി ഗ്രീനുമാണ് ക്രീസിൽ ഉള്ളത്. വെസ്റ്റിൻഡീസിനായി അൽസാരി ജോസഫും ജസ്റ്റിൻ ഗ്രീവ്സും ഒരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ 3 വിക്കറ്റ് വീതം വീഴ്ത്തിയ ഹേസല്വുഡിന്റെയും ലിയോണിന്റെയും ബോളിംഗ് ആണ് വെസ്റ്റിൻഡീസിനെ 193ന് എറിഞ്ഞിടാൻ ഓസ്ട്രേലിയയെ സഹായിച്ചത്.