വെസ്റ്റിന്‍ഡീസ് വെറും 86 റൺസിന് പുറത്ത്, 6.5 ഓവറിൽ വിജയം നേടി ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റിന്‍ഡീസിന് കനത്ത തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 86 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 6.5 ഓവറിൽ ഓസ്ട്രേലിയ 8 വിക്കറ്റ് വിജയം നേടി പരമ്പര 3-0ന് തൂത്തുവാരി.

32 റൺസ് നേടിയ അലിക് അത്താന്‍സേ മാത്രമാണ് വിന്‍ഡീസ് നിരയിൽ പിടിച്ച് നിന്നത്. 24.1 ഓവറിൽ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയയ്ക്കായി സേവിയര്‍ ബാര്‍ലെറ്റ് 4 വിക്കറ്റ് നേടി.

6.5 ഓവറിൽ ആണ് ഓസ്ട്രേലിയ വിജയം കുറിച്ചത്. 18 പന്തിൽ 41 റൺസ് നേടി ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കും 16 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്ന ജോഷ് ഇംഗ്ലിസും ആണ് ആതിഥേയര്‍ക്കായി തിളങ്ങിയത്.