ഓസ്ട്രേലിയന്‍ ടെറിറ്ററിയിലെ ലോകകപ്പ് റൈറ്റ്സ് സ്വന്തമാക്കി ആമസോൺ. പുരുഷ ലോകകപ്പിന് പുറമെ വനിത ലോകകപ്പ്, ടി20 ലോകകപ്പുകള്‍, ചാമ്പ്യന്‍സ് ട്രോഫി, അണ്ടര്‍ 19 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മാച്ച് എന്നിവയുടെ ഡിജിറ്റൽ അവകാശങ്ങള്‍ ഇതോടെ ആമസോണിന് സ്വന്തമായിട്ടുണ്ട്.
2027 വരെയാണ് ഐസിസിയുമായി ആമസോണിന്റെ കരാര്‍. കരീബിയന്‍ മണ്ണിലും യുഎസിലുമായി നടക്കുന്ന 2024 ജൂണിലെ ടി20 ലോകകപ്പ് ആണ് ഈ കരാറിലെ ആദ്യത്തെ വലിയ ടൂര്‍ണ്ണമെെന്റ്. ചാനൽ 9, ഫോക്സ്, സെവന്‍ എന്നിവര്‍ക്ക് ഇതോടെ ഓസ്ട്രേലിയയിൽ ചാനലുകളിൽ കളി കാണിക്കാനാകില്ല.














