പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള 14 അംഗ ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു. ഉസ്മാന്‍ ഖവാജ പുറത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഓസ്ട്രേലിയയുടെ ടീമിനെ പ്രഖ്യാപിച്ചു. ആഷസ് സ്ക്വാഡില്‍ നിന്ന് മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, പീറ്റര്‍ സിഡില്‍ എന്നിവര്‍ പുറത്ത് പോകുന്നു. കാമറൂണ്‍ ബാന്‍ക്രോഫ്ട്, ജോ ബേണ്‍സ്, ട്രാവിസ് ഹെഡ്, മൈക്കല്‍ നീസര്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ബാന്‍ക്രോഫ്ട് ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റില്‍ മാത്രമാണ് പങ്കെടുത്തത്. പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമായ താരം പാക്കിസ്ഥാനെതിരെയുള്ള ഓസ്ട്രേലിയ എ ടീമിലും ആദ്യം ഇടം പിടിച്ചിരുന്നില്ല.

പിന്നീട് നിക്ക് മാഡിന്‍സണ്‍ മാനസിക സമ്മര്‍ദ്ദം മൂലം ബ്രേക്ക് എടുത്തപ്പോള്‍ ടീമിലിടം പിടിച്ച ബാന്‍ക്രോഫ്ട് 49 റണ്‍സ് നേടി 122 റണ്‍സിന് ഓള്‍ഔട്ട് ആയ ഓസ്ട്രേലിയന്‍ എ ടീമില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു.

ഓസ്ട്രേലിയ: ടിം പെയിന്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ജോ ബേണ്‍സ്, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ, നഥാന്‍ ലയണ്‍, മൈക്കല്‍ നീസര്‍, ജെയിംസ് പാറ്റിന്‍സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്