97/2 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസ്ട്രേലിയ, പാക്കിസ്ഥാന് മുന്നിലുള്ളത് 506 റൺസ് വിജയ ലക്ഷ്യം

Sports Correspondent

പാക്കിസ്ഥാന് മുന്നിൽ 506 റൺസിന്റെ വിജയ ലക്ഷ്യം നൽകി ഓസ്ട്രേലിയ. മത്സരത്തിന്റെ നാലാം ദിവസം 44 റൺസ് നേടിയ മാർനസ് ലാബൂഷാനെയെ നഷ്ടമായ ഉടനെ ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സ് 97/2 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

44 റൺസ് നേടിയ ഖവാജ പുറത്താകാതെ നിന്നപ്പോള്‍ ലാബൂഷാനെയുടെ വിക്കറ്റ് ഷഹീൻ അഫ്രീദിയാണ് നേടിയത്. പാക്കിസ്ഥാന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ ഇമാം ഉള്‍ ഹക്കിനെ നഷ്ടമായി.

ഒടുവിൽ റിപ്പോ‍ർട്ട് കിട്ടുമ്പോള്‍ പാക്കിസ്ഥാന്‍ 14 ഓവറിൽ 10/1 എന്ന നിലയിലാണ്. വിജയത്തിനായി 496 റൺസ് കൂടി ടീം നേടേണ്ടതുണ്ട്.