പാക്കിസ്ഥാനെതിരെയുള്ള വൈറ്റ് ബോള്‍ സീരീസിൽ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നൽകി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെൽ, ഡേവിഡ് വാര്‍ണർ എന്നിവര്‍ക്കും ടെസ്റ്റ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് ആണ് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
ഏപ്രിൽ ആറ് വരെ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഐപിഎലില്‍ കളിക്കാനാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നിയമമുണ്ടെങ്കിലും ഈ തീരുമാനത്തോടെ ടെസ്റ്റ് പരമ്പര അവസാനിച്ച ഉടനെ താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് യാത്രയായി ബയോ ബബിളില്‍ ക്വാറന്റീന് ശേഷം പ്രവേശിക്കാം.
ഓസ്ട്രേലിയ : Aaron Finch (C), Sean Abbott, Ashton Agar, Jason Behrendorff, Alex Carey, Nathan Ellis, Cameron Green, Travis Head, Josh Inglis, Marnus Labuschagne, Mitchell Marsh, Ben McDermott, Kane Richardson, Steve Smith, Marcus Stoinis, Adam Zampa



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




