ഷെഫീൽഡ് ഷീൽഡിൽ കളിക്കുവാന്‍ ആഷ്ടൺ അഗറിനെ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു

Sports Correspondent

ഇന്ത്യയ്ക്കെതിരെയുള്ള ഓസ്ട്രേലിയയുടെ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് ആഷ്ടൺ അഗറിനെ റീലിസ് ചെയ്തു. താരം വെസ്റ്റേൺ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഷെഫീൽഡ് ഷീൽഡിൽ കളിക്കുവാന്‍ വേണ്ടിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

ആദ്യ രണ്ട് ടെസ്റ്റിനുള്ള സ്ക്വാഡിൽ അഗര്‍ ഉണ്ടായിരുന്നുവെങ്കിലും താരത്തിന് അവസാന ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. നഥന്‍ ലയൺ, ടോഡ് മര്‍ഫി, മാത്യു കുന്നേഹ്മന്‍ എന്നിവര്‍ക്കാണ് ഓസ്ട്രേലിയ ആദ്യ രണ്ട് മത്സരങ്ങളിൽ അവസരം നൽകിയത്.

പരമ്പരയിലെ മൂന്നാം ടെസ്റ്റ് മാര്‍ച്ച് 1ന് ആണ് ആരംഭിയ്ക്കുന്നത്. മാര്‍ച്ച് 2ന് നടക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയുടെ ഷെഫീൽഡ് ഷീൽഡ് മത്സരത്തിലും മാര്‍ച്ച് 8ന് നടക്കുന്ന 50 ഓവര്‍ മാര്‍ഷ് കപ്പ് ഫൈനലിലും കളിച്ച ശേഷം അഗര്‍ ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് മടങ്ങും.