ടി20 ലോകകപ്പിനായുള്ള ഓസ്ട്രേലിയയുടെ പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്ക് മാറി എത്തുന്ന പാറ്റ് കമ്മിന്‍സിനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഷസ് പരമ്പരയില്‍ മൂന്നാം ടെസ്റ്റിൽ മാത്രം കളിച്ച താരം അവസാന സ്ക്വാഡിൽ ഇടം നേടുമോ എന്നത് ഈ മാസം അവസാനത്തോടെ നടത്തുന്ന സ്കാനിന്റെ ഫലം അനുസരിച്ചായിരിക്കും.
പരിക്കിന്റെ പ്രശ്നം അലട്ടുന്ന ജോഷ് ഹാസൽവുഡിനെയും ടിം ഡേവിഡിനെയും സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിം ഡേവിഡിന് ബിഗ് ബാഷ് ലീഗിനിടെയാണ് പരിക്കേറ്റത്. അതേ സമയം ഹാസൽവുഡ് ആഷസ് പരമ്പരയിൽ പരിക്ക് കാരണം കളിച്ചില്ല.
കൊളംബോയിലും പല്ലേകേലെയിലും തങ്ങളുടെ മത്സരങ്ങള്‍ കളിയ്ക്കുന്ന ഓസ്ട്രേലിയ ഗ്രൂപ്പ് ബിയിൽ ആണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഓസ്ട്രേലിയ: Mitchell Marsh (c), Xavier Bartlett, Cooper Connolly, Pat Cummins, Tim David, Cameron Green, Nathan Ellis, Josh Hazlewood, Travis Head, Josh Inglis, Matthew Kuhnemann, Glenn Maxwell, Matthew Short, Marcus Stoinis, Adam Zampa









