ബ്രിസ്ബെയിന്‍ ഏകദിനം, ഹാസല്‍വുഡിന്റെ സേവനം ഓസ്ട്രേലിയയ്ക്ക് നഷ്ടം

- Advertisement -

ബ്രിസ്ബെയിനില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ഏകദിനത്തില്‍ അസുഖം കാരണം ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹാസല്‍വുഡ് കളിക്കില്ല. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ താരത്തിനു വിശ്രമം നല്‍കിയിരുന്നു. ആഷസ് പരമ്പരയ്ക്ക് ശേഷം പേസ് ബൗളര്‍മാര്‍ക്ക് മാറി മാറി വിശ്രമം നല്‍കും എന്നതായിരുന്നു ഓസ്ട്രേലിയയുടെ ഏകദിന പരമ്പരയിലെ പ്രഖ്യാപിത നയം. ഗാബയില്‍ പാറ്റ് കമ്മിന്‍സിനു പകരം ടീമില്‍ ഹാസല്‍വുഡ് തിരിച്ചെത്തുമെന്നായിരുന്നു ടീം മാനേജ്മെന്റ് തീരുമാനം. എന്നാല്‍ താരത്തിനു വൈറല്‍ പനി ബാധിച്ചതിനാല്‍ ഇപ്പോള്‍ ടീം തിരഞ്ഞെടുപ്പിനെ അത് ബാധിക്കുമെന്നാണ് അറിയുന്നത്.

പാറ്റ് കമ്മിന്‍സിന്റെ സ്ഥാനത്ത് 21 വയസ്സുകാരന്‍ ജൈ റിച്ചാര്‍ഡ്സണ് അരങ്ങേറ്റത്തിനവസരം നല്‍കാന്‍ ഓസ്ട്രേലിയ ഒരുങ്ങുന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ ഇംഗ്ലണ്ട് 5 വിക്കറ്റിനു പരാജയപ്പെടുത്തിയിരുന്നു. ജേസണ്‍ റോയ്, ജോ റൂട്ട് എന്നിവരായിരുന്നു വിജയ ശില്പികള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement