ജഡേജയെ വീഴ്ത്തി ലയൺ, കെന്നിംഗ്ടൺ ഓവലിൽ ഓസ്ട്രേലിയന്‍ ആധിപത്യം

Sports Correspondent

Australianathanlyon
Download the Fanport app now!
Appstore Badge
Google Play Badge 1

കെന്നിംഗ്ടൺ ഓവലിൽ ഇന്ത്യയുടെ ബാറ്റിംഗിന് തകര്‍ച്ച. ഓസ്ട്രേലിയന്‍ പേസര്‍മാര്‍ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബുദ്ധിമുട്ടിയ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ മടങ്ങിയപ്പോള്‍ 71/4 എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നീട് അഞ്ചാം വിക്കറ്റിൽ 71 റൺസ് കൂട്ടുകെട്ടുമായി രവീന്ദ്ര ജഡേജ – അജിങ്ക്യ കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 151/5 എന്ന നിലയിലാണ്. 48 റൺസ് നേടിയ ജഡേജയെ ലയൺ പുറത്താക്കിയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി നൽകിയത്. 29 റൺസുമായി രഹാനെയും 5 റൺസ് നേടി ശ്രീകര്‍ ഭരതും ആണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ സ്കോറിനൊപ്പമെത്തുവാന്‍ ഇന്ത്യ ഇനിയും 318 റൺസ് നേടണം.