ഒടുവിൽ ഖവാജ വീണു!!! ഓസ്ട്രേലിയയ്ക്ക് 480 റൺസ്, ആറ് വിക്കറ്റുമായി രവിചന്ദ്രന്‍ അശ്വിന്‍

Sports Correspondent

ഇന്ത്യയ്ക്കെതിരെ അഹമ്മദാബാദ് ടെസ്റ്റിൽ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഉസ്മാന്‍ ഖവാജയും കാമറൺ ഗ്രീനും ഇന്ത്യന്‍ ബൗളിംഗിനെതിരെ അനായാസം ബാറ്റ് വീശിയപ്പോള്‍ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 480 റൺസാണ് നേടിയത്. ഖവാജ 422 പന്ത് നേരിട്ട് 180 റൺസ് നേടിയപ്പോള്‍ കാമറൺ ഗ്രീന്‍ 170 പന്തിൽ നിന്ന് 114 റൺസാണ് നേടിയത്.

Ravichandranashwin

ഖവാജ പുറത്താകുമ്പോള്‍ 409/8 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയെ ടോഡ് മര്‍ഫി – നഥാന്‍ ലയൺ കൂട്ടുകെട്ട് 70 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും അശ്വിന്‍ ഇരുവരെയും പുറത്താക്കി. മര്‍ഫി 41 റൺസും ലയൺ 34 റൺസും ആണ് നേടിയത്.  ഇന്ത്യയ്ക്കായി അശ്വിന്‍ ആറ് വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.