ഡൽഹി ടെസ്റ്റിന്റെ ഒന്നാം ദിവസം മൂന്നാം സെഷന്നിലേക്ക് ഓസ്ട്രേലിയ ഓൾ ഔട്ട് ആയി. 263 റൺസ് ആണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ എടുത്തത്. രണ്ടാം സെഷൻ 199/6 എന്ന നിലയിൽ ആരംഭിച്ച ഓസ്ട്രേലിയക്ക് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സും മികച്ച കൂട്ടുകെട്ട് നൽകി. 168ന് 6 എന്ന നിലയിൽ ഇരിക്കെ ഒത്തുചേർന്ന ഈ കൂട്ടുകെട്ട് 227ലാണ് അവസാനിച്ചത്. 33 റൺസ് എടുത്ത കമ്മിൻസിനെ ജഡേജ ആണ് പുറത്താക്കിയത്. പിന്നാലെ വന്ന മർഫി റൺ ഒന്നും എടുക്കാതെ മടങ്ങി. ജഡേജയാണ് ആ വിക്കറ്റും വീഴ്ത്തിയത്.
പിറകെ വന്ന ലിയോൺ ഷമിയുടെ പന്തിൽ 10 റൺസിൽ നിൽക്കെ ബൗൾഡ് ആയി. ഹാൻഡ്സ്കോമ്പ് 72 റൺസ് എടുത്ത് ഒരു വശത്ത് പുറത്താകാതെ നിന്നു.
നേരത്തെ 81 റൺസ് നേടിയ ഉസ്മാന്‍ ഖവാജ മാത്രമാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ടോപ് ഓര്‍ഡറിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി ഷമി നാലു വിക്കറ്റും അശ്വിന്‍, ജഡേജ എന്നിവർ മൂന്നും വിക്കറ്റ് വീതവും വീഴ്ത്തി.