ലോര്‍ഡ്സിൽ വെസ്റ്റിന്‍ഡീസിന് ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

Gusatkinson
Download the Fanport app now!
Appstore Badge
Google Play Badge 1

ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസിന് 3 വിക്കറ്റ് നഷ്ടം. 61 റൺസ് നേടിയ ടീമിന് മിക്കൈൽ ലൂയി, ക്രെയിഗ് ബ്രാത്‍വൈറ്റ്, കിര്‍ക് മകെന്‍സി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇതിൽ 27 റൺസ് നേടിയ ലൂയി ആണ് ടോപ് സ്കോറര്‍ ആയി നിൽക്കുന്നത്.

12 റൺസുമായി കാവെം ഹോഡ്ജും 8 റൺസ് നേടി അലിക് അത്താന്‍സേയുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സൺ രണ്ട് വിക്കറ്റ് നേടി.