അരങ്ങേറ്റം ഉജ്ജ്വലമാക്കി ഗസ് അറ്റ്കിന്‍സൺ!!! ഇഗ്ലണ്ട് ന്യൂസിലാണ്ടിനെ തകര്‍ത്തത് 95 റൺസിന്

Sports Correspondent

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിൽ മികച്ച വിജയം നേടി ഇംഗ്ലണ്ട്. രണ്ടാം മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ 95 റൺസിന്റെ വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോണി ബൈര്‍സ്റ്റോയുടെയും ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ 198/4 എന്ന സ്കോര്‍ നേടുകയായിരുന്നു. ബൈര്‍സ്റ്റോ 60 പന്തിൽ 86 റൺസ് നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 36 പന്തിൽ നിന്ന് 67 റൺസാണ് നേടിയത്. ന്യൂസിലാണ്ടിനായി ഇഷ് സോധി 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 13.4 ഓവറിൽ 103 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഗസ് അറ്റ്കിന്‍സൺ 4 വിക്കറ്റ് നേടി ഇംഗ്ലണ്ട് നിരയിൽ തിളങ്ങി. 39 റൺസ് നേടിയ ടിം സീഫെര്‍ട് ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. ഗ്ലെന്‍ ഫിലിപ്പ്സ് 22 റൺസ് നേടി. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികവാര്‍ന്ന പ്രകടനം ആണ് ഇംഗ്ലണ്ട് പുറത്തെടുത്തത്.