സയ്യിദ് മുഷ്താഖലി ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിക്കുന്ന കേരളം ഇന്ന് ആസാമിനെ നേരിടുകയാണ്. ഇന്ന് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന കേരളത്തിന്റെ ബാറ്റിംഗിന് പതിവു പോലെ തിളങ്ങാൻ ആയില്ല. ആകെ 20 ഓവറിൽ 127/6 റൺസ് മാത്രമേ കേരളത്തിന് നേടാൻ ആയുള്ളൂ. മുൻനിര ബാറ്റർമാർ ആരും തിളങ്ങിയില്ല.
വരുൺ നായർ (2), സൽമാൻ നിസാർ (8), വിഷ്ണു വിനോദ് (5), സഞ്ജു സാംസൺ (8), സിജോമോൻ ജോസഫ് (0) എന്നിവർ നിരാശപ്പെടുത്തി. ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 31 റൺസ് എടുത്തു.
അവസാനം അബ്ദുൽ ബാസിതും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തിന് പൊരുതാവുന്ന സ്കോർ നൽകിയത്. ബാസിത് 31 പന്തിൽ 46 നേടി ടീമിന്റെ ടോപ് സ്കോറർ ആയി. സച്ചിൻ ബേബി 17 പന്തിൽ 18 റൺസും നേടി പുറത്താകാതെ നിന്നു.
കേരളം ഇതിനു മുമ്പ് നടന്ന 6 മത്സരങ്ങളും വിജയിച്ച് ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് വിജയിച്ചാൽ ആസാമിനും അടുത്ത റൗണ്ടിലേക്ക് കടക്കാം. എങ്കിലും കേരളത്തിന്റെ മികച്ച ബൗളിംഗ് നിര ആസാമിനെ പിടിച്ചു നിർത്തി കേരളത്തിന് ഏഴിൽ ഏഴ് ജയം തരും എന്ന് പ്രതീക്ഷിക്കാം.