ഏഷ്യ ഇലവൻ – ലോക ഇലവൻ മത്സരം മാറ്റിവെച്ചു

- Advertisement -

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നടത്താൻ ഉദ്ദേശിച്ചിരുന്ന ഏഷ്യ ഇലവൻ – ലോക ഇലവൻ ടി20 മത്സരം മാറ്റിവെച്ചു. ലോകത്താകമാനം ഉടലെടുത്ത കൊറോണ വൈറസ് ഭീഷണിയെ തുടർന്നാണ് മത്സരം മാറ്റിവെക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. പുതിയ തിയ്യതി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടില്ല. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മത്സരം സംഘടിപ്പിച്ചത്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, കെ.എൽ രാഹുൽ, റിഷഭ് പന്ത്. ശിഖർ ധവാൻ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. മാർച്ച് 20നും 22നുമായിരുന്നു മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. എല്ലാ രാജ്യങ്ങളും ആളുകൾ കൂട്ടം കൂട്ടമായി ഒത്തുകൂടുന്നത് ഒഴിവാക്കാൻ ശ്രമം നടത്തുന്നത് മുന്നിൽ കണ്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷൻ മത്സരം മാറ്റിവെച്ചത്.

Advertisement