ഈ മാസം 27ന് ദുബായിലും ഷാർജയിലും വച്ചു ശ്രീലങ്ക നടത്തുന്ന ടി20 ഏഷ്യ കപ്പ് മത്സരങ്ങൾക്കായി എല്ലാ ടീമുകളും യുഎയിയിൽ എത്തിക്കഴിഞ്ഞു. 2018ലെ ടൂർണമെന്റ് ODI ഫോർമാറ്റിലാണ് കളിച്ചത്. അന്ന് ഇന്ത്യയായിരുന്നു വിജയിച്ചത്.
ഏഷ്യ കപ്പ് ടൂർണമെന്റിൽ എന്നും ഇന്ത്യ-പാകിസ്ഥാൻ കളിയാണ് ശ്രദ്ധാകേന്ദ്രമാകാറ്. ഈ രണ്ട് ടീമുകളും ഒരേ ഗ്രൂപ്പിലാണ് ഇത്തവണ, അതു കൊണ്ടു തമ്മിൽ കൂടുതൽ മാച്ചുകൾ കളിക്കാൻ സാധ്യത തെളിഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് റൗണ്ടുകളിൽ തന്നെ രണ്ട് കളി ഉറപ്പാണ്. പിന്നെയുള്ളത് ഫൈനലും, അത് പ്രവചനാതീതമാണ്.
A ഗ്രൂപ്പ്: ഇന്ത്യ, പാകിസ്ഥാൻ, ഹോങ്കോങ്
B ഗ്രൂപ്പ്: ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഘാനിസ്താൻ
ഏഷ്യൻ ടീമുകളെ സംബന്ധിച്ചു ഈ ടൂർണമെന്റ് ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഐസിസി വേൾഡ് കപ്പിനായി മുന്നൊരുക്കം നടത്താനുള്ള അവസരമാണ്. തങ്ങളുടെ വേൾഡ് കപ്പ് ടീം സിലക്ഷൻ ഏഷ്യ കപ്പ് കഴിഞ്ഞാവും ഇവരെല്ലാം തീരുമാനിക്കുക.
ഇന്ത്യയെ സംബന്ധിച്ച് ഇതു പോലെ തന്നെയാണ് കാര്യങ്ങൾ എങ്കിലും, ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയുടെ കൂടുതൽ ശ്രദ്ധയും വിരാട് കോഹ്‌ലിയിലാകും. കഴിഞ്ഞ കുറെ നാളുകളായി മികച്ചൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന കോഹ്‌ലി, ക്രിക്കറ്റിന് ഇടവേള നൽകി മാറി നിൽക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് മാറി നിൽക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. ഈ സമയം കോഹ്‌ലി നെറ്റ്സിൽ കൂടുതൽ സമയം ചിലവഴിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുബായിലും കോഹ്‌ലി മറ്റാരേക്കാളും കൂടുതൽ സമയം നെറ്റ്‌സിൽ ചിലവഴിക്കുന്നുണ്ട് എന്നു അഫ്ഘാനിസ്താന്റെ താരം റാഷിദ് ഖാൻ ഒരു മാധ്യമത്തോട് പറയുകയുണ്ടായി. കോഹ്‌ലിയുടെ മെച്ചപ്പെട്ട പ്രകടനം ഇന്ത്യയുടെ വേൾഡ് കപ്പ് പദ്ധതികളിൽ വളരെ പ്രാധാന്യമുള്ളതാണ്.
വരുന്ന ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോൾ കിംഗ് കോഹ്‌ലിയുടെ തിരിച്ചു വരവിനായി ഇന്ത്യൻ ആരാധകർ പ്രാർത്ഥിക്കുന്നുണ്ടാകും. കോഹ്‌ലിയുടെ ഒരു നല്ല ഇന്നിംഗ്സ് താരത്തിന് മാത്രമല്ല, ടീമിനും വലിയൊരു ഉണർവാകും.
ഗ്രൂപ്പ് തലത്തിലുള്ള ഷെഡ്യൂൾ: