അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ഏറെ മെച്ചപ്പെട്ടിരിക്കുന്നു: ധോണി

ഇന്ത്യയെ ഏഷ്യ കപ്പില്‍ ടൈയില്‍ കുടുക്കിയ അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് ധോണി. ഇന്ത്യയുടെ മത്സര ഫലത്തില്‍ സന്തുഷ്ടനാണെന്ന് അഭിപ്രായപ്പെട്ട ധോണി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ടീമിന്റെ ബൗളിംഗും ഫീല്‍ഡിംഗും ഏറെ മികച്ചതാണെന്നും മത്സരത്തില്‍ മാത്രമല്ല ടൂര്‍ണ്ണമെന്റില്‍ തന്നെ അത് ശരിവയ്ക്കുന്ന പ്രകടനമാണ് ടീം ഇതുവരെ നടത്തിയിട്ടുള്ളതെന്നും പറഞ്ഞ ധോണി തുടര്‍ന്നും ടീം മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെയെന്ന് ആശംസിച്ചു.

ഇന്നലത്തെ മത്സരത്തില്‍ സര്‍വ്വ മേഖലകളിലും അഫ്ഗാനിസ്ഥാന്‍ മികച്ച് നിന്നുവെന്ന് അഭിപ്രായപ്പെട്ട ധോണി അഫ്ഗാന്‍ ബാറ്റിംഗിനെ ഏറെ പ്രശംസിച്ചു. ക്രിക്കറ്റിന്റെ ഓരോ മേഖലയിലും അഫ്ഗാന്‍ താരങ്ങള്‍ ഒന്നാം നമ്പര്‍ കളിയാണ് പുറത്തെടുത്തതെന്ന് ധോണി ശരിവെച്ചു.

Exit mobile version