പതിനൊന്ന് ഗോളുകള്‍, ചൈനീസ് തായ്പേയെ ഗോള്‍ മഴയിൽ മുക്കി ഇന്ത്യ

Sports Correspondent

ചൈനീസ് തായ്പേയ്ക്കെതിരെ ജൂനിയര്‍ ഏഷ്യ കപ്പ് വനിത ഹോക്കിയിൽ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 11 ഗോളുകള്‍ക്കാണ് ഇന്ത്യ ചൈനീസ് തായ്പേയെ കീഴടക്കിയത്. പകുതി സമയത്ത് ഇന്ത്യ 5-0 എന്ന സ്കോറിന് മുന്നിലായിരുന്നു.

ജയത്തോടെ പൂള്‍ എയിലെ ടേബിള്‍ ടോപ്പര്‍ ആകുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ജയത്തോടെ വനിത ജൂനിയര്‍ ഏഷ്യ കപ്പ് സെമിയിൽ ഇന്ത്യ പ്രവേശിച്ചു.