ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിനെ അഭിനന്ദിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ. ഇന്ത്യൻ ടീമിന് വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും സംഭാവനകൾ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് അശ്വിന്റെ സംഭാവനകൾ എന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചപ്പോൾ അശ്വിൻ ആയിരുന്നു പ്ലയർ ഓഫ് ദി മാച്ച് ആയത്.
“അദ്ദേഹം ചെയ്തത് മികച്ചതാണ്. വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും കുറിച്ച് ഞാൻ എപ്പോഴും കേൾക്കാറുണ്ട്, പക്ഷേ എൻ്റെ കണ്ണിൽ അശ്വിനും അവരെപോലെ പ്രധാനിയാണ്. രോഹിതിൻ്റെയോ വിരാടിൻ്റെയോ അത്രയും വലുതാണ് ടീമിനുള്ള അദ്ദേഹത്തിൻ്റെ സംഭാവന.” തമീം പറയുന്നു.
അശ്വിൻ്റെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ആദ്യ ഇന്നിംഗ്‌സിൽ 133 പന്തിൽ 113 റൺസ് നേടിയ അദ്ദേഹം 144/6 എന്ന അപകടകരമായ അവസ്ഥയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു, പിന്നീട് രണ്ടാം ഇന്നിംഗ്‌സിൽ 6/88 എന്ന ബൗളിംഗ് കാഴ്ചവെച്ച് ഇന്ത്യയെ 280 റൺസിൻ്റെ വിജയത്തിലേക്കും നയിച്ചു.