ബോർഡർ-ഗവാസ്കർ ട്രോഫിയുടെ മധ്യത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിൻ്റെ തീരുമാനത്തെ വിമർശിച്ച് സുനിൽ ഗവാസ്‌കർ. ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ആയിരുന്നു അശ്വിൻ തൻ്റെ തീരുമാനം പ്രഖ്യാപിച്ചത്.
![Ashwin](https://fanport.in/wp-content/uploads/2024/09/Picsart_24-09-27_19-27-48-137-1024x683.jpg)
പ്രഖ്യാപനത്തിൻ്റെ സമയത്തെ ഗവാസ്‌കർ ചോദ്യം ചെയ്തു, “ഈ പരമ്പര അവസാനിച്ചതിന് ശേഷം ഞാൻ ഇന്ത്യയിലേക്കുള്ള സെലക്ഷനിൽ ലഭ്യമാകില്ല എന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. 2014-15 പരമ്പരയിലെ മൂന്നാം ടെസ്റ്റിൻ്റെ അവസാനത്തിൽ എംഎസ് ധോണി വിരമിച്ചത് പോലെയാണ് ഇത്, ഇത് പരമ്പരയിൽ നിങ്ങൾക്ക് ഒരാളുടെ കുറവ് നൽകുന്നു എന്നതാണ് പ്രശ്നം.” അദ്ദേഹം പറഞ്ഞു.
സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതാണ് എന്നും. ആ ടെസ്റ്റ് അശ്വിന് കളിക്കാമായിരുന്നു എന്നും ഗവാസ്കർ പറഞ്ഞു.
“സാധാരണയായി, നിങ്ങൾ പരമ്പരയുടെ അവസാനം ആണ് വിരമിക്കുക. പരമ്പരയുടെ മധ്യത്തിൽ വിരമിക്കുന്നത്, സാധാരണമല്ല.” അദ്ദേഹം പറഞ്ഞു.