പവർപ്ലേയിൽ അശ്വിനെ ബൗൾ ചെയ്യിപ്പിക്കുന്നത് സി‌എസ്‌കെ നിർത്തണം എന്ന് ക്രിസ് ശ്രീകാന്ത്

Newsroom

Picsart 25 04 01 17 53 35 678

സി എസ് കെ രവിചന്ദ്രൻ അശ്വിനെ പവർപ്ലേയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത്.

“സി എസ് കെ ടീമിൽ ജാമി ഓവർട്ടണിന് പകരം കോൺവെ വരണം, അൻഷുൽ കാംബോജിനെയും ഇലവനിൽ ഉൾപ്പെടുത്തണം. അശ്വിനെ ഒഴിവാക്കരുത്, മറിച്ച് അവം പവർപ്ലേയിൽ പന്തെറിയുന്നത് തടയുക.” ശ്രീകാന്ത് പറഞ്ഞു.

ഏഴാം ഓവറിനും 18ാം ഓവറിനും ഇടയിൽ, അദ്ദേഹത്തിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും. ജഡേജയും നൂർ അഹമ്മദും ഉള്ളതിനാൽ, അവർക്ക് കുറഞ്ഞത് 10 ഓവറുകളിൽ എളുപ്പത്തിൽ എറിയാൻ കഴിയും,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്, പക്ഷേ 9.90 എന്ന എക്കണോമിയിൽ റൺസ് വഴങ്ങി.