“അശ്വിൻ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനാകുമെന്ന് ഉറപ്പിക്കേണ്ട” – കുംബ്ലെ

Newsroom

അവസാന രണ്ടു സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ നയിച്ച ഇന്ത്യൻ സ്പിന്നർ അശ്വിൻ ഇത്തവണ കിംഗ്സ് ഇലവന്റെ ക്യാപ്റ്റനാകുമെന്ന് ഉറപ്പിക്കേണ്ട എന്ന് ടീമിന്റെ പുതിയ പരിശീലകൻ അനിൽ കുംബ്ലെ. നേരത്തെ കിങ്സ് ഇലവൻ വിട്ട് ഡെൽഹിയിലേക്ക് പോകാൻ അശ്വിൻ ശ്രമിച്ചിരുന്നു എങ്കിലും അവസാനം അശ്വിനെ നിലനിർത്താൻ തന്നെ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു.

അശ്വിൻ ടീമിന്റെ വലിയ സ്വത്താണ് എന്ന് പറഞ്ഞ കുംബ്ലെ പക്ഷെ അശ്വിൻ ക്യാപ്റ്റനാകില്ല ഇത്തവണ എന്ന സൂചനകൾ നൽകി. ക്യാപ്റ്റനെ തീരുമാനിക്കുന്നത് ടീമിന്റെ സ്വകാര്യ വിഷയങ്ങളാണ്. അശ്വിൻ ഇന്ത്യക്കായി നന്നായി പന്തെറിയുന്നുണ്ട്. എന്നാൽ അതൊന്നും അശ്വിന് ക്യാപ്റ്റൻസി ഉറപ്പിച്ചു കൊടുക്കില്ല. ആരെ ക്യാപ്റ്റനാക്കണം എന്ന് ക്ലബ് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും കുംബ്ലെ പറഞ്ഞു.