ആഷ്ടൺ അഗറിന് ഹാട്രിക്, ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഓസ്ട്രേലിയ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ട്വി20 മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ദക്ഷിണാഫ്രിക്കയെ അവരുടെ ട്വി20 ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിന് എറിഞ്ഞിട്ട ഓസ്ട്രേലിയ 107 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 197 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ നിര 89 റൺസിനാണ് ആൾ ഔട്ടായത്. ആഷ്ടൺ അഗറിന്റെ ഗംഭീര ബൗളിംഗ് ആണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാരെ വീഴ്ത്തിയത്.

ഹാട്രിക്ക് അടക്കം 5 വിക്കറ്റുകൾ സ്വന്തമാക്കാൻ അഗറിനായി. ബ്രെറ്റ്ലിക്ക് ശേഷം ഓസ്ട്രേലിയക്ക് വേണ്ടി ട്വി20യിൽ ഹാട്രിക്ക് നേടുന്ന താരമായും അഗർ മാറി. നാൽ ഓവറിൽ 24 റൺസ് വഴങ്ങിയാണ് അഗർ 5 വിക്കറ്റ് വീഴ്ത്തിയത്. ഡു പ്ലസിസ്, ഫെലക്വായോ, വാൻ ബിൽജോൺ, സ്റ്റെയിൻ, ലുംഗി എംഗിഡി എന്നിവരൊക്കെ അഗറിനി മുന്നിൽ വീണു. കുമ്മിൻസ്, സാമ്പ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്റ്റാർക്ക് ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഫിഞ്ചിന്റെയും (27 പന്തിൽ 42), സ്മിത്തിന്റെയും (32 പന്തിൽ 45) ബലത്തിൽ ആയിരുന്നു 196 റൺസ് എടുത്തത്. 9 പന്തിൽ 20 റൺസ് എടുത്ത അഗർ ബാറ്റ് കൊണ്ടും തിളങ്ങിയിരുന്നു.