ജോ ഡെന്‍ലിയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും പിന്നീട് ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച് ഇംഗ്ലണ്ട്. 14 റണ്‍സ് നേടിയ ജോ ഡെന്‍ലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയ ശേഷം റോറി ബേണ്‍സും ജോ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. 42 റണ്‍സുമായി ബേണ്‍സും 28 റണ്‍സ് നേടി ജോ റൂട്ടും രണ്ടാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടുകെട്ടാണ് നേടിയിട്ടുള്ളത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ടിം പെയിനിന്റെ തീരുമാനം പാളിയെന്നാണ് ക്രിക്കറ്റ് പണ്ഡിതന്റമാരുടെ വിലയിരുത്തല്‍. അതേ സമയം പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗില്‍ രണ്ട് അവസരങ്ങളാണ് ജോ റൂട്ടിന് ഓസ്ട്രേലിയ നല്‍കിയത്. റൂട്ടിന്റെ സ്കോര്‍ 24ല്‍ നില്‍ക്കെ പീറ്റര്‍ സിഡിലും സ്കോര്‍ 25ല്‍ നില്‍ക്കെ ടിം പെയിനും റൂട്ടിനെ കൈവിട്ടു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 86/1 എന്ന നിലയിലാണ്.