ഇംഗ്ലണ്ടിന്റെ അതിശക്തമായ തിരിച്ചുവരവ്, രണ്ടാം സെഷനിൽ നേടിയത് അഞ്ച് വിക്കറ്റുകള്‍

Sports Correspondent

ആഷസിലെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഓസ്ട്രേലിയയുടെ തകര്‍ച്ച. മത്സരത്തിൽ ഇംഗ്ലണ്ട് അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 283 റൺസില്‍ അവസാനിച്ചപ്പോള്‍ ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ 91/1 എന്ന നിലയിലായിരുന്നു.

അവിടെ നിന്ന് വിക്കറ്റുകളുമായി ഇംഗ്ലണ്ട് മത്സരത്തിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയയെ 75 ഓവറിൽ 186/7 എന്ന നിലയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 40 റൺസുമായി സ്റ്റീവ് സ്മിത്താണ് ഓസീസിനായി ചെറുത്ത്നില്പ് നടത്തുന്നത്.

ഉസ്മാന്‍ ഖവാജ 47 റൺസും ഡേവിഡ് വാര്‍ണര്‍ 24 റൺസും നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡും മാര്‍ക്ക് വുഡും രണ്ട് വീതം വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ 97 റൺസ് കൂടി ഓസ്ട്രേലിയ നേടേണ്ടതുണ്ട്.