സിഡ്നി ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ കൈവശം വെറും 119 റൺസ് ലീഡ്. ഇന്ന് ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 567 റൺസിൽ അവസാനിച്ച ശേഷം രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 302/8 എന്ന നിലയിലാണ്. 142 റൺസ് നേടിയ ജേക്കബ് ബെത്തലും റണ്ണൊന്നുമെടുക്കാതെ മാത്യു പോട്സും ആണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.
42 റൺസ് നേടിയ ഹാരി ബ്രൂക്ക് ആണ് മറ്റൊരു പ്രധാന സ്കോറര്‍. ബെന്‍ ഡക്കറ്റും 42 റൺസ് നേടി. ഓസ്ട്രേലിയയ്ക്കായി ബ്യു വെബ്സ്റ്റര്‍ മൂന്നും സ്കോട്ട് ബോളണ്ട് രണ്ടും വിക്കറ്റ് നേടി.
നേരത്തെ ഓസ്ട്രേലിയ 567 റൺസിന് ഓള്‍ഔട്ട് ആയി. ഹെഡ് (163), സ്റ്റീവന്‍ സ്മിത്ത് (138) എന്നിവരൊടൊപ്പം വെബ്സ്റ്റര്‍ 71 റൺസും നേടി പുറത്താകാതെ നിന്നാണ് ഓസ്ട്രേലിയയെ ഈ സ്കോറിലേക്ക് എത്തിച്ചത്. ഇംഗ്ലണ്ടിനായി ബ്രൈഡൺ കാര്‍സും ജോഷ് ടംഗും മൂന്ന് വീതം വിക്കറ്റ് നേടി. ബെന്‍ സ്റ്റോക്സ് 2 വിക്കറ്റും നേടി.









