മുന്‍ കര്‍ണ്ണാടക കോച്ച് ജെ അരുണ്‍ കുമാറിനെ യുഎസ് പുരുഷ ദേശീയ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിച്ചു. ലോക്ക്ഡൗണിന് മുമ്പ് അരുണ്‍ അമേരിക്കയിലെത്തി യുഎസ് സെലക്ടര്‍മാര്‍, താരങ്ങള്‍, ടീം മാനേജ്മെന്റ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ കണ്ട് മടങ്ങിയെന്നാണ് ലഭിയ്ക്കുന്ന വിവരം. കോവിഡ് സ്ഥിതി മെച്ചപ്പെട്ട ശേഷം മാത്രമേ അരുണ്‍ കുമാര്‍ ദൗത്യം ഏറ്റെടുക്കുകയുള്ളുവെന്നാണ് അറിയുന്നത്.
രണ്ട് വര്‍ഷത്തെ കരാറിലാണ് മുന്‍ ഓപ്പണര്‍ ഒപ്പിട്ടതാണെന്നാണ് അറിയുന്നത്. തന്റെ ആദ്യ അന്താരാഷ്ട്ര ദൗത്യമാണിതെന്നതിന്റെ ആവേശം ഉണ്ടെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ഇത് തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട ടീമുകള്‍ക്കെതിരെ കളിക്കുവാന്‍ തന്റെ ടീമിനെ തയ്യാറാക്കുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി കാണുന്നതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
അരുണ്‍ കുമാര്‍ കര്‍ണ്ണാടകയ്ക്ക് വേണ്ടി താരമായും കോച്ചായും രഞ്ജി ട്രോഫി നേടിയയാളാണ് അരുണ്‍ കുമാര്‍. ഹൈദ്രാബാദ്, പുതുച്ചേരി ടീമുകളുടെ പരിശീലകനമായിരുന്നു. ഇതിന് പുറമെ കര്‍ണ്ണാടകത്തിലെയും തമിഴ്നാടിലെയും ടി20 ലീഗുകളില്‍ താന്‍ കോച്ച് ചെയ്ത ടീമുകളെ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്.