ചില സാമ്പത്തിക നിയന്ത്രണങ്ങള്‍ ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് വേതനം കുറയ്ക്കുന്നതോ ലേ ഓഫുകളോ ആവില്ലെന്ന് അറിയിച്ച് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. യാത്ര, താമസം എന്നിങ്ങനെയുള്ള ഘടകങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ ബിസിസിഐ ഒരുങ്ങുന്നതെന്ന് ധുമാല്‍ വ്യക്തമാക്കി. സാമ്പത്തിക നിയന്ത്രണം ഈ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണ്. എന്നാല്‍ അതിനായി ബോര്‍ഡ് വേതനം കുറയ്ക്കുന്നതോ ലേ ഓഫുകളോ ആലോചിക്കുന്നില്ലെന്നും ധുമാല്‍ വ്യക്തമാക്കി.
കൊറോണ കാലത്തിനും വളരെ മുമ്പ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ബിസിസിഐ ഇത്തരം ചെലവ് ചുരുക്കല്‍ ഉദ്യമം ആരംഭിച്ചിരുന്നുവെന്നും ധുമാല്‍ വ്യക്തമാക്കി. എന്നാല്‍ 2020 ഐപിഎല്‍ നടക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ താറുമാറായേക്കാം എന്നും ധുമാല്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ സാഹചര്യം വിലയിരുത്തി മാത്രമേ ഇതിന്മേല്‍ ഒരു തീരുമാനം ബിസിസിഐയില്‍ നിന്നുണ്ടാകുകയുള്ളുവെന്നും ധുമാല്‍ വ്യക്തമാക്കി.
അതേ സമയം സെപ്റ്റംബര്‍-നവംബര്‍ കാലഘട്ടത്തില്‍ ടി20 ലോകകപ്പ് മാറ്റി വയ്ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഐപിഎല്‍ നടത്തുവാനാണ് ബിസിസിഐയുടെ ആലോചന. ഐസിസി ടി20 ലോകകപ്പിന് മേലുള്ള തീരുമാനം ഈ വരുന്ന ആഴ്ച കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.