ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ, ഡോ. (ക്യാപ്റ്റൻ) കെ തിമ്മപ്പയ്യ മെമ്മോറിയൽ ടൂർണമെൻ്റിൽ (കെഎസ്‌സിഎ ഇൻവിറ്റേഷൻ) ഗോവയ്ക്കു വേണ്ടി ഒമ്പത് വിക്കറ്റ് നേട്ടം നേടി. കർണാടകയ്‌ക്കെതിരെ 189 റൺസിൻ്റെ വിജയം നേടാൻ ഗോവയ്ക്ക് ആയി.

യുവ കെഎസ്‌സിഎ ഇലവൻ ടീമിനെ നേരിട്ട അർജുൻ ആദ്യ ഇന്നിംഗ്‌സിൽ 5/41 നേട്ടം സ്വന്തമാക്കി കർണാടകയെ 103 റൺസിന് പുറത്താക്കി. അഭിനവ് തേജ്‌രാനയുടെ 109 ൻ്റെ നേതൃത്വത്തിൽ ഗോവ 413 റൺസ് മറുപടി ആയി ഉയർത്തി. കർണാടകയുടെ രണ്ടാം ഇന്നിംഗ്‌സിൽ അർജുൻ 4 വിക്കറ്റുകൾ വീഴ്ത്തി. 4/46 എന്ന നേട്ടമാണ് അർജുൻ സ്വന്തമാക്കിയത്. ആകെ ഒമ്പത് വിക്കറ്റ് വീഴ്ത്തി.
അർജുൻ 49 സീനിയർ ലെവൽ ഗെയിമുകൾ കളിച്ചിട്ടുണ്ട്, ആകെ 68 വിക്കറ്റുകൾ നേടിയിട്ടുണ്ട്.