രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തിയ ജോഫ്ര ആർച്ചർ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും എക്സ്പൻസീവ് ആയ ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (എസ്ആർഎച്ച്) നാല് ഓവറിൽ 76 റൺസ് വഴങ്ങിയ താരം. ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ല.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും റൺ വഴങ്ങിയ ബൗളിംഗ് പ്രകടനമാണ് ഇത്. ഹൈദരാബാദ് 286/6 എന്ന കൂറ്റൻ സ്കോർ ഇന്ന് നേടി. ഇഷാൻ കിഷൻ 54 പന്തിൽ നിന്ന് പുറത്താകാതെ 106 റൺസ് നേടി, മറ്റ് ബാറ്റ്‌സ്മാൻമാർ ആക്രമണാത്മകമായി കളിച്ച് ആർആർ ബൗളിംഗ് ആക്രമണത്തെ തകർത്തു.
ആർച്ചറുടെ 0/76, ഐപിഎൽ 2024 ലെ മോഹിത് ശർമ്മയുടെ 0/73 എന്ന റെക്കോർഡിനെയാണ് മറികടന്നത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും എക്സ്പൻസീവ് ബൗളിംഗ്:
0/76 – ജോഫ്ര ആർച്ചർ (RR) vs SRH, 2025
0/73 – മോഹിത് ശർമ്മ (GT) vs DC, 2024
0/70 – ബേസിൽ തമ്പി (SRH) vs RCB, 2018
0/69 – യാഷ് ദയാൽ (GT) vs KKR, 2023
1/68 – റീസ് ടോപ്ലി (RCB) vs SRH, 2024
1/68 – ലൂക്ക് വുഡ് (MI) vs DC, 2024