മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ഗായക്വാഡ് അന്തരിച്ചു

Sports Correspondent

Updated on:

മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായിരുന്ന അന്‍ഷുമാന്‍ ഗായക്വാഡ് അന്തരിച്ചു. ഇന്നലെ ബറോഡയിൽ വെച്ചായിരുന്നു അന്ത്യം. രക്താര്‍ബുധ ബാധിതനായിരുന്ന അദ്ദേഹം 71ാം വയസ്സിലാണ് അന്തരിച്ചത്. 1975 മുതൽ 1987 വരെ 40 ടെസ്റ്റുകളും 15 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്ത അദ്ദേഹം ഇന്ത്യയുടെ സെലക്ടറായും പിന്നീട് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാക്കിസ്ഥാനെതിരെ നേടിയ 201 റൺസാണ് താരത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. ഗായക്വാഡിന്റെ ചികിത്സയ്ക്കായി ബിസിസിഐ 1 കോടി രൂപ സഹായം നൽകിയിരുന്നു. കപിൽ ദേവ്, സന്ദീപ് പാട്ടിൽ എന്നിവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇത്.