അസിസ്റ്റന്റ് കോച്ച് ആയിരുന്ന ആൻഡി ഫ്‌ളവർ പഞ്ചാബ് കിംഗ്‌സുമായുള്ള കരാർ അവസാനിപ്പിച്ചു. അദ്ദേഹം പരിശീലക സ്ഥാനം രാജിവെക്കുക ആയിരുന്നു. ഐപിഎൽ 2022ന് മുന്നോടിയായി പുതിയ ടീമുകളിലൊന്നിൽ പുതിയ ചുമതല ഏൽക്കാൻ വേണ്ടിയാണ് ഈ നീക്കം. മുൻ സിംബാബ്‌വെ ക്യാപ്റ്റൻ ആയ ഫ്‌ളവർ 2020 സീസണിന് മുന്നോടിയായായിരുന്നു പഞ്ചാബിൽ എത്തിയത്. ആൻഡി ഫ്ലവറും കുംബ്ലയും ചേർന്നായിരുന്നു പഞ്ചാബ് കിംഗ്സിനെ അവസാന രണ്ടു സീസണിലും നയിച്ചത്. സി പി എൽ ക്ലബായ സെന്റ് ലുസിയ കിംഗ്സിന്റെ പരിശീലക സ്ഥാനവും ഫ്ലവർ ഉപേക്ഷിച്ചേക്കും.